Breaking News

രാഹുല്‍ഗാന്ധി സ്വതന്ത്രമായി സ്വന്തം ടീമിനെ ഉണ്ടാക്കട്ടെ ; കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജി വെയ്ക്കുന്നു ; പാര്‍ട്ടിക്ക് പ്രതിസന്ധി

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന കര്‍ശന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പദവി രാജിക്ക്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെയും തെലുങ്കാനയിലെയും സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് പിന്നാലെ ഔദ്യോഗിക പദവികള്‍ വഹിക്കുന്ന 120 പേര്‍ കൂടി രാജിക്കത്ത് കൈമാറി. രാഹുല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി സ്ഥാനമേല്‍ക്കാമെന്ന് ഉറപ്പ് നല്‍കിയാലേ ഇവര്‍ രാജി പിന്‍വലിക്കു. രാഹുലിന് കൂടുതല്‍ മികച്ച ടീമിനെ ഒരുക്കാനും സ്വതന്ത്രമായി തെരഞ്ഞെടുക്കാനും വേണ്ടിയാണ് രാജി.
ദേശീയ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് രാഹുല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഉപേക്ഷിച്ചത്.

No comments