കോണ്‍ഗ്രസ് കേസിനു പോയതോടെ മലക്കംമറിഞ്ഞ് അല്‍പേഷ് താക്കൂര്‍; പാര്‍ട്ടിയില്‍ നിന്നു രാജിവച്ചിട്ടില്ലെന്ന് പുതിയ വിശദീകരണം
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിനാല്‍ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന പാര്‍ട്ടിയുടെ ഹരജിക്കു പിന്നാലെ മലക്കംമറിഞ്ഞ് താക്കൂര്‍ പ്രക്ഷോഭ നേതാവ് അല്‍പേഷ് താക്കൂര്‍. താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ അയോഗ്യനാക്കാന്‍ കഴിയില്ലെന്നും ഗുജറാത്ത് ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തില്‍ അല്‍പേഷ് താക്കൂര്‍ പറഞ്ഞു. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് അംഗമാണ്. പാര്‍ട്ടി പദവികളില്‍ നിന്നാണ് ഒഴിഞ്ഞത്. അതിനര്‍ത്ഥം ഇപ്പോള്‍ പാര്‍ട്ടിയില്‍ തുടരുന്നുണ്ടെന്നാണ്. തന്റെ രാജി തെളിയിക്കുന്ന രേഖകളൊന്നും കോണ്‍ഗ്രസിന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ഹൈക്കോടതിയെ അറിയിച്ചു.

No comments