പി. ജയരാജന്റെ നീക്കത്തില്‍ പകച്ച് സി.പി.എം സംസ്ഥാന നേതൃത്വം
സംസ്ഥാന സമിതി തീരുമാനത്തെ പരസ്യമായി വെല്ലുവിളിക്കുന്ന സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ നിലപാടുകള്‍ സി.പി.എം നേതൃത്വത്തെ വിഷമവൃത്തത്തിലാക്കി. പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ. ശ്യാമളയ്ക്ക് വീഴ്ചപറ്റിയെന്ന് ആവര്‍ത്തിക്കുന്ന ജയരാജന്‍, നിലപാടുകള്‍ തിരുത്താന്‍ തയ്യാറാകാത്തതാണ് നേതൃത്വത്തെ ഒരു വേള അമ്ബരിപ്പിക്കുന്നത്. ജയരാജന്റെ നിലപാടുകള്‍ കണ്ണൂര്‍ പാര്‍ട്ടിയില്‍ വലിയ പ്രത്യാഘാതത്തിന് വഴിതുറക്കുമെന്നാണ് സൂചന.
നിലവില്‍ വിവാദങ്ങളുടെയെല്ലാം ഒരുവശത്ത് പി. ജയരാജന്‍ ഒറ്റയ്ക്കാണ്. മറ്റ് നേതാക്കളെല്ലാം വിവിധ പക്ഷങ്ങളായി മറുവശത്തും. പക്ഷേ അണികളുടെ കരുത്തില്‍ കണ്ണൂരില്‍ മേല്‍ക്കൈ ജയരാജനും.

No comments