Breaking News

ഒറ്റമണിക്കൂറില്‍ ജപ്പാന്‍ റദ്ദാക്കിയത് 26 ട്രെയിനുകള്‍,​ അട്ടിമറി നടത്തിയവരെ കണ്ട് ഞെട്ടി അധികൃതര്‍

ജപ്പാനില്‍ റെയില്‍വേ ട്രാക്കിലെ വൈദ്യുതി ബന്ധം തകരാറിലായതിനെതുടര്‍ന്ന് റദ്ദാക്കിയത് 26 ട്രെയിനുകള്‍. വേഗമേറിയ ബുള്ളറ്റ് ട്രെയിനുകള്‍ ആരംഭിച്ച ജപ്പാനെ ഞെട്ടിച്ചത് ഒട്ടും വേഗമില്ലാത്ത ആ കുഞ്ഞുജീവിയാണ്,​ ഒച്ച്‌. മേയ് 30 ന് ജപ്പാനിലെ ജെ.ആര്‍. കഗോഷിമ ലൈനിലാണ് സംഭവം. വൈദ്യുതി തകരാര്‍ മൂലം ഒറ്റ മണിക്കൂറില്‍ ജപ്പാന്‍ നിറുത്തിവച്ചത് 26 ട്രയിനുകളാണ്. ഏതാണ്ട് 12,000ത്തിലേറെപേര്‍ യാത്രാദുരിതം നേരിടേണ്ടിവന്നതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ വൈദ്യുതി തകരാറിന്റെ ഉറവിടം തേടി പോയ കമ്ബനി അധികൃതര്‍ കാരണം അറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. റെയില്‍വേ ട്രാക്കിന് സമീപം സ്ഥാപിച്ച ഇലക്‌ട്രിക്കല്‍ പവര്‍ സംവിധാനത്തിലെ തകരാറാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമെന്നാണ് കണ്ടെത്തിയത്.

No comments