Breaking News

കല്ലട ബസിനെ 'കൊല്ലട' ആക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ , വീഡിയോ വൈറല്‍

കല്ലടയല്ല, കൊല്ലട എന്നാക്കണം ബസിന്‍റെ പേര്, കല്ലട ബസ്സിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഏവരും ഒരു പോലെ പറഞ്ഞ വാക്കുകളാണ് ഇത്. അത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന്‍റെ ചൂട് മാറും മുന്‍പ് യാത്രക്കാരിക്ക് നേരെ പീഡന ശ്രമം നടന്ന സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്ന പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ നടപടി. ബസ്സിനെ തടഞ്ഞ് നിര്‍ത്തി കല്ലട എന്നതിന് പകരം കൊല്ലടയെന്ന് പ്രവര്‍ത്തകര്‍ പേര് മാറ്റുന്ന സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ബസ്സിനുള്ളില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചതോടെയാണ് കല്ലട ബസ്സിന്‍റെ ഗുണ്ടായിസം പുറത്തറിയുന്നത്.

No comments