കര്‍ണാടക നിയമസഭയില്‍ നിന്നും കാണാതായ കോണ്‍ഗ്രസ് എംഎല്‍എക്ക് നെഞ്ച് വേദന! മുംബൈ ആശുപത്രിയില്‍ അഡ്മിറ്റ്!!
വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന കര്‍ണാടക അസംബ്ലിയില്‍ വരാതിരുന്ന കോണ്‍ഗ്രസ് എം എല്‍ എയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ശ്രീമന്ത് പട്ടേലിനെയാണ് മുംബൈയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്നാണ് എം എല്‍ എ ആശുപത്രിയിലായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ രാത്രിയാണ് ശ്രീമന്ത് പട്ടേല്‍ മുംബൈയില്‍ എത്തിയത്. കോണ്‍ഗ്രസ് - ജെ ഡി എസ് വിമത എം എല്‍ എമാര്‍ താമസിക്കുന്ന വിന്‍ഡ് ഫ്ലവര്‍ പ്രകൃതി റിസോര്‍ട്ടിലായിരുന്നു ശ്രീമന്ത് പട്ടേലും താമസിച്ചിരുന്നത്. എന്നാല്‍ വ്യാഴാഴ്ച രാവിലെ നെഞ്ച് വേദനയെ തുടര്‍ന്ന് എം എല്‍ എയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

No comments