മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ചീറിപ്പാഞ്ഞൊരു 'പെണ്‍പുലി'..
ഇത്തിരിപ്പോന്നൊരു പെണ്‍കുട്ടി വെടിയുണ്ടയായി ചീറിവരുന്നത് കണ്ട് തോക്കുംപിടിച്ചുനിന്ന പാറാവുകാര്‍ ഒന്നു പകച്ചു.
'കെ.എസ്.യു, കെ.എസ്.യു' എന്ന് തൊണ്ടകീറിയുള്ള വിളികേട്ട് മാദ്ധ്യമ പ്രവര്‍ത്തകര്‍ കൗതുകം പൂണ്ടു. അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിനുള്ളിലേക്കാണ് മതില്‍ ചാടിക്കടന്ന് കെ.എസ്.യു സംസ്ഥാന സെക്രട്ടറി അഡ്വ. സി. ശില്പ പാഞ്ഞെത്തിയത്.
യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന വധശ്രമവും മറ്റ് അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ കെ.എസ്.യു നടത്തുന്ന നിരാഹാര സമരത്തിന്റെ പന്തലില്‍നിന്നാണ് നാല് ആണ്‍കുട്ടികള്‍ക്കൊപ്പം ശില്പയും മതില്‍ചാടിക്കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കവാടത്തിനരികിലെത്തിയത്.
ശില്പയെ അറസ്റ്റ് ചെയ്തുമാറ്റാന്‍ ഒട്ടൊന്നുമല്ല തടിമിടുക്കുള്ള വനിതാ പൊലീസുകാര്‍ പണിപ്പെട്ടത്.
കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ പ്രിയദര്‍ശിനി വിഭാഗത്തിന്റെ ചുമതലക്കാരി കൂടിയായ ശില്പ തൃശൂര്‍ അരിമ്ബൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മെമ്ബറാണ്.
കെ.എസ്.യുവിന്റെ സമരമുഖങ്ങളില്‍ പ്രധാനിയാണ് അരിമ്ബൂര്‍ ചങ്കരം കണ്ടത്ത് ഐനാത്ത് വീട്ടില്‍ പരമേശ്വരന്റെയും ഓമനയുടെയും ഏകമകള്‍ ഇരുപത്തിയഞ്ചുകാരി ശില്പ. അച്ഛന്‍ ആട്ടോറിക്ഷാ ഡ്രൈവറാണ്. മാതാവ് വീട്ടമ്മയും.
അരിമ്ബൂര്‍ എച്ച്.എസില്‍ സ്കൂള്‍ വിദ്യാഭ്യാസം തുടങ്ങിയ ശില്പ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു പഠനം കഴിഞ്ഞ് തൃപ്രയാര്‍ എസ്.എന്‍ കോളേജിലെത്തിയപ്പോഴാണ് കെ.എസ്.യുവിന്റെ പ്രവര്‍ത്തകയായത്.
തൃശൂര്‍ സര്‍ക്കാര്‍ ലാ കോളേജിലെത്തിയപ്പോള്‍ യൂണിറ്റ് കമ്മിറ്റി അംഗവും പ്രിയദര്‍ശിനി ഫോറത്തിന്റെ യൂണിറ്റ് ചെയര്‍പേഴ്സണുമായി.
സംസ്ഥാനത്തെ ആദ്യത്തെ കെ.എസ്.യു വനിത നിയോജക മണ്ഡലം (മണലൂര്‍) പ്രസിഡന്റാണ് ശില്പ. സംഘടനാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ എന്‍.എസ്.യു നേതൃത്വവും കെ.എസ്.യു സംസ്ഥാന നേതൃത്വവും ചേര്‍ന്ന് സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു. 2018ല്‍ അഭിഭാഷകയായി എന്‍റോള്‍ ചെയ്ത് തൃശൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. മുഖ്യമന്ത്രിയുടെ വേദിയിലേക്ക് ഓടിക്കയറി പ്രതിഷേധിച്ചതിനും ശില്പ കഴിഞ്ഞ വര്‍ഷം അറസ്റ്റിലായിരുന്നു.

No comments