Breaking News

കര്‍ണാടകയില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമോ?​ അസ്വസ്ഥരായ നാല് ബിജെപി എംഎൽഎമാർ കോൺഗ്രസ് പക്ഷത്തേക്ക്..!!

കര്‍ണാടകയില്‍ അരങ്ങേറുന്ന രാഷ്ട്രീയ പ്രതിസന്ധി ക്ലൈമാക്‌സിലേക്ക്. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ കുമാരസ്വാമി മന്ത്രിസഭ ഇന്ന് നിലംപതിക്കും.
വിശ്വാസവോട്ടില്‍ പങ്കെടുക്കാന്‍ എം.എല്‍.എമാരെ നിര്‍ബന്ധിക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് കോണ്‍ഗ്രസ് - ദള്‍ സഖ്യത്തിന് തിരിച്ചടിയായിരിക്കുകയാണ്.

അതേസമയം,​ സര്‍ക്കാരിനെതിരെ വിമതര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞു. ബി.ജെ.പിയുടെ പിന്തുണ അവര്‍ക്കുണ്ട്. കുതിരക്കച്ചവടമാണ് നടന്നത്. സഖ്യസര്‍ക്കാരിനെ താഴെയിറക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സഖ്യം നിലനില്‍ക്കുന്നതിനേക്കാള്‍ പ്രധാനം ഗൂഢാലോചന പുറത്തുകൊണ്ടുവരികയാണെന്നും കുമാരസ്വാമി വ്യക്തമാക്കി.

15 വിമത എം.എല്‍.എമാരടക്കം സഭാ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് 21 പേര്‍. 2 സ്വതന്ത്രര്‍, കോണ്‍ഗ്രസിന്റെ നാഗേന്ദ്ര റെഡ്ഡിയും ശ്രീമന്ത് പാട്ടീലും ഒരു ബി.ജെ.പി എം.എല്‍.എ എന്നിവര്‍ സഭയിലെത്തിയിട്ടില്ല.
അതേസമയം,​ തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഒറ്റ വരിയില്‍ മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ തനിക്ക് സാധിക്കും.
കോടതിക്കെതിരെ ഒരു വാക്ക് പോലും ഞാന്‍ പറയില്ല. സര്‍ക്കാരിനെ താഴെയിറക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഏത് വെല്ലുവിളി നേരിടാനും തയ്യാറാണെന്ന് കുമാര സ്വാമി പറഞ്ഞു.

ഇതിനിടെ വിശ്വാസ പ്രമേയവും വോട്ടെടുപ്പ് പ്രക്രിയയകളും ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് ബി.ജെ.പി നേതാവ് യെദ്യൂരപ്പ സ്പീക്കറോട് ആവശ്യപ്പെട്ടു. വിശ്വാസ പ്രമേയത്തിലുള്ള വാദപ്രതിവാദങ്ങള്‍ കര്‍ണാകട വിധാന്‍ സൗധയില്‍ തുടരുകയാണ്.

സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടാകില്ലെന്ന് ഉറപ്പായാല്‍ 12 എം.എല്‍.എമാരെ അയോഗ്യരാക്കുന്ന നടപടിയിലേക്ക് സ്പീക്കര്‍ നീങ്ങും. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്.
നിലവില്‍, വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ ഭൂരിപക്ഷം നേടില്ല എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ വിശ്വാസവോട്ടെടുപ്പ് നീട്ടി വയ്ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. തിങ്കളാഴ്ച വരെ നീട്ടാനാണ് കോണ്‍ഗ്രസ് ശ്രമം.

അതിനിടെ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ല എന്ന് അറിയിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി. എം.എല്‍.എ ശ്രീമന്ത് പാട്ടീലാണ് വിട്ടുനില്‍കുക. ആരോഗ്യകാരണങ്ങള്‍ മൂലമാണ് വിട്ടുനില്‍ക്കുന്നത് എന്നാണ് അറിയിച്ചിട്ടുള്ളത്.
പാട്ടീല്‍ നിയമസഭയില്‍ എത്താത്തത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാകും. മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിച്ച ശേഷം അതിന് മേല്‍ ചര്‍ച്ച നടക്കും. പിന്നീടാണ് വോട്ടെടുപ്പ് നടക്കുക. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗം അടക്കം 225 പേരാണ് നിയമസഭയില്‍ ഉള്ളത്.
15 അംഗങ്ങള്‍ വിട്ടുനില്‍കുകയാണെകില്‍ ഭൂരിപക്ഷത്തിന് കുമാരസ്വാമിക്ക് വേണ്ടത് 106 എം.എല്‍.എമാരുടെ പിന്തുണയാണ്. 105 എം.എല്‍.എമാരാണ് ബി.ജെ.പിയുടെ കൈവശം ഉള്ളത്. രണ്ട് സ്വാതന്ത്രരുടെ പിന്തുണ കൂടി കിട്ടിയാല്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കും.

നിലവില്‍, വിമത എം.എല്‍.എമാരെല്ലാം മുംബയില്‍ തന്നെ തുടരുകയാണ്. ഇവര്‍ ബംഗളൂരുവിലേക്ക് എത്തുമോ എന്നുള്ള കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
രാജിവച്ച രണ്ട് സ്വതന്ത്ര എം.എല്‍.എമാരിലെ റോഷന്‍ ബൈഗ് ഇപ്പോള്‍ ബംഗളുരുവിലുണ്ട്. രണ്ടാമത്തെ എം.എല്‍.എയായ ആനന്ദ് സിംഗ് ഗോവയിലാണ്. തന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട എന്ന് കാണിച്ച്‌ ആനന്ദ് സിംഗ് ട്വീറ്റ് ചെയ്തിരുന്നു.
മറ്റൊരു വിമത എം.എല്‍.എ ആയ കെ. സുധാകര്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇങ്ങനെയുള്ള 15 എം.എല്‍.എമാര്‍ ഇന്ന് നിയമസഭയില്‍ നിന്നും വിട്ടു നിന്നാല്‍ കുമാരസ്വാമിസര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകാന്‍ തന്നെയാണ് സാധ്യത.

എന്നാല് അർഹിച്ച പരിഗണന പോലും ലഭിക്കാത്ത ബിജെപി എംഎൽഎമാർ മറുകണ്ടം ചാടി കോൺഗ്രസ് പക്ഷത്തേക്ക് വരുമെന്നും കണക്ക് കൂട്ടുന്നു. നാലോ അഞ്ചോ എംഎൽഎ മാർ മറിച്ച് വോട്ട് ചെയ്താൽ കുമാര സ്വാമി സർകാർ തുടരും.

ഇതിന് വേണ്ട ചർച്ചകൾ കോൺഗ്രസ് അനുകൂല നേതാക്കൾ നടത്തി കൊണ്ടിരിക്കുന്നു. ഇത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം.

No comments