Breaking News

ക്യാമറാമാനെ ചുംബിക്കാനൊരുങ്ങി പ്രിയ വാര്യര്‍, വീഡിയോ വൈറല്‍

അഡാര്‍ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കല്‍ സീനിലൂടെ സിനിമ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് പ്രിയ വാര്യര്‍. ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് ഇരയായ താരങ്ങളില്‍ ഒരാളുമാണ് പ്രിയ. അഡാര്‍ ലവിന്റെ ഒരു ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രിയയും ഛായഗ്രാഹകന്‍ സിനു സിദ്ധാര്‍ത്ഥുമാണ് വീഡിയോയിലുള്ളത്.
ചുംബിക്കാനൊരുങ്ങിയ പ്രിയയെ സിനു പറ്റിക്കുന്നതാണ് വീഡിയോയിലുള്ളത്. 'ഇതെന്തിന്റെ കുഞ്ഞാട' എന്ന അടിക്കുറിപ്പോടെ പ്രിയ വാര്യരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീ‌ഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെപ്പെട്ടെന്ന് തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രിയ വാര്യര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ശ്രീദേവി ബംഗ്ലാവിന്റെ ഷൂട്ടിംഗ് തിരക്കിലാണ് പ്രിയ ഇപ്പോള്‍.

No comments