28,000 അര്‍ദ്ധ സൈനികര്‍, കരസേനയ്ക്കും വ്യോമസേനയ്ക്കും ജാഗ്രത നിര്‍ദ്ദേശം: കാശ്‌മീരില്‍ സംഭവിക്കുന്നതെന്ത്
ഭീകരവിരുദ്ധ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി ജമ്മു കാശ്മീരിലേക്ക് വീണ്ടും 28,000 അര്‍ദ്ധ സൈനികരെ വിന്യസിക്കാന്‍ കേന്ദ്രത്തിന്റെ തീരുമാനം. കൂടാതെ കാശ്മീരിലെ കരസേനയോടും വ്യോമസേനയോടും ജാഗ്രത പാലിക്കാനും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.നിയന്ത്രണ രേഖയില്‍ നിയോഗിച്ച രാഷ്ട്രീയ റൈഫിള്‍സ്, മറ്റ് അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ എന്നിവരോട് എന്തിനും ഏതിനും തയ്യാറായിരിക്കണമെന്നാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശം.
കാശ്മീര്‍ താഴ്‌വരയില്‍ ഭീകരരെ ഉപയോഗിച്ച് പാകിസ്ഥാന്‍ ഏത് സമയത്തും ആക്രമണം നടത്തിയേക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

No comments