Breaking News

വട്ടിയൂര്‍ക്കാവില്‍ വോട്ടിംഗ് ശതമാനം 62 ; കഴിഞ്ഞ തവണത്തേക്കാള്‍ കുറവ്; മുന്നണികളുടെ മനസില്‍ 'കാര്‍മേഘം'

ശക്തമായ ത്രികോണമത്സരത്തിന് വേദിയായ വട്ടിയൂര്‍ക്കാവില്‍ 62 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ പെയ്ത മഴ പോളിംഗ് വലിയ തോതില്‍ കുറയ്ക്കുമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും മഴ മാറി നിന്നതോടെ പോളിംഗ് വര്‍ദ്ധിച്ചു. എന്നാല്‍ കഴിഞ്ഞ നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ പോളിംങ് ഇത്തവണ വട്ടിയൂര്‍ക്കാവില്‍ രേഖപ്പെടുത്തിയില്ല.
വോട്ടെടുപ്പ് ആരംഭിച്ച്‌ ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 3.96 ശതമാനം മാത്രമായിരുന്നു പോളിംഗ്. 10 മണി മുതല്‍ മഴ മാറി നില്‍ക്കുകയും വോട്ടര്‍മാരെ കേന്ദ്രങ്ങളിലെത്തിക്കാന്‍ മുന്നണികള്‍ ഉത്സാഹം കാണിക്കുകയും ചെയ്തതോടെ പോളിംഗ് ശതമാനവും വര്‍ധിച്ചു. ഉച്ചക്ക് ഒരു മണിയായപ്പോള്‍ 36.78 ശതമാനായി പോളിംഗ് ഉയര്‍ന്നു. വൈകിട്ട് അഞ്ച് മണിയോടെ തന്നെ 60 ശതമാനം കടന്നു.

No comments