Breaking News

അന്യസംസ്ഥാന ലൈംഗികത്തൊഴിലാളികള്‍ കേരളത്തിലേക്ക് ചേക്കേറുന്നതായി സര്‍വേ റിപ്പോര്‍ട്ട്

അന്യസംസ്ഥാന ലൈംഗികത്തൊഴിലാളികള്‍ കേരളത്തിലേക്ക് കൂടുതലായി എത്തുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പീര്‍ഗ്രൂപ്പ് സര്‍വേയിലാണ് കണ്ടെത്തല്‍. ലൈംഗികത്തൊഴിലാളികളുടെ എണ്ണം കൂടുതലുള്ളത് പെരുമ്ബാവൂരിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബംഗാള്‍, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നാണ് യുവതികള്‍ കൂടുതലായും എത്തുന്നതെന്നും ബന്ധുക്കളെന്ന വ്യാജേന ഇവര്‍ കേരളത്തിലെത്തിയ ശേഷം ലൈംഗികത്തൊഴിലിലേക്ക് നീങ്ങുകയാണ് ഇവരുടെ രീതിയെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകളെ എത്തിക്കുന്നതിന് പിന്നില്‍ കേരളത്തിലെ ചില ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

No comments