Breaking News

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വോട്ട് കച്ചവടം നടന്നു; ആരോപണവുമായി ബിജെപി സ്ഥാനാര്‍ഥി എസ് സുരേഷ്

ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വോട്ട് കച്ചവടം നടന്നുവെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ഥി എസ് സുരേഷ്. മണ്ഡലത്തില്‍ യുഡിഎഫ് എല്‍ഡിഎഫിന് വോട്ട് മറിച്ചുവെന്ന് സുരേഷ് ആരോപിച്ചു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ യുഡിഎഫിന്റെ ബൂത്തുകള്‍ നിര്‍ജീവമായിരുന്നു. പോളിങ് കുറഞ്ഞതില്‍ ആശങ്കയുണ്ടെന്നും സുരേഷ് പറഞ്ഞു.
അപ്രതീക്ഷിത സ്ഥാനാര്‍ഥിയായിട്ടാണ് വട്ടിയൂര്‍ക്കാവില്‍ എത്തിയത്. തുടക്കത്തില്‍ തനിക്ക് സ്വീകാര്യത ലഭിച്ചില്ല. താന്‍ സ്ഥാനാര്‍ഥിയായതോടെ ചിലര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തി. തെറ്റായ പ്രചരണങ്ങളില്‍ വിഷമം ഉണ്ടായെന്നും സുരേഷ് പറഞ്ഞു.
അതേസമയം, മുന്നണികളെ ഞെട്ടിച്ച്‌ 'ന്യൂനമര്‍ദ്ദം' വില്ലനായതോടെ കനത്തുപെയ്ത മഴയില്‍ സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പോളിംഗ് ശതമാനം ഇ‌ടിഞ്ഞു.

No comments