അവര്‍ക്ക് ഇനി മിഠായി തിന്നാം.. കുട്ടിക്കൂട്ടത്തിന് കിട്ടിയത് 7 ഫുട്‌ബോള്‍!!
മലപ്പുറം മാമ്ബാട് പുളിക്കലോടിയിലെ 13 കുട്ടികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍!!
ഈ ചെറുപ്രായത്തില്‍ അവര്‍ കാട്ടിയ വിവേകമാണ് അവരെ താരമാക്കിയത്. ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ അവര്‍ കാട്ടിയ മികവാണ് അവരെ സോഷ്യല്‍ മീഡിയയിലെ പുതു താരങ്ങളാക്കിയത്. മിഠായി തിന്നാല്‍ പല്ലു ചീത്തയാകുമെന്നും അത് ഉപേക്ഷിച്ച് ഫുട്‌ബോളും ജേഴ്‌സിയും വാങ്ങാനുള്ള പണം കൂട്ടിവെക്കണം എന്നു പറയാന്‍ അവര്‍ ചേര്‍ന്ന യോഗം മലയാളികളുടെ മനസു കീഴടക്കിയതോടെയാണ് ഇവര്‍ സൂപ്പര്‍സ്റ്റാറുകളായത്.
വീഡിയോ ഹിറ്റായതോടെ ഈ കുട്ടിക്കൂട്ടത്തെ തേടി ഫുട്‌ബോളും ജേഴ്‌സിയുമടക്കം കൈനിറയെ സമ്മാനങ്ങളാണ് എത്തുന്നത്. നടന്‍ ഉണ്ണി മുകുന്ദനും കുട്ടിത്താരങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനെത്തിയാതോടെ കുട്ടികളുടെ പെരുമ വര്‍ദ്ധിച്ചു.

No comments