മഹാരാഷ്ട്ര; എന്‍.സി.പിയെയും ശിവസേനയെയും പിളര്‍ത്താന്‍ ശ്രമിച്ച് ബി.ജെ.പി
മഹാരാഷ്ട്ര കേസില്‍ അന്തിമവിധി പ്രഖ്യാപിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റിയതോടെ ഭൂരിപക്ഷം തെളിയിക്കുന്നതിനാവശ്യമായ എം.എല്‍.എമാരെ സംഘടിപ്പിക്കുന്നതിന് 72 മണിക്കൂര്‍ സമയമാണ് ദേവേന്ദ്ര ഫട്‌നാവിസിന് ലഭിച്ചത്. അതേസമയം എന്‍.സി.പിയെയും ശിവസേനയെയും പിളര്‍ത്താനുള്ള ശ്രമം ബി.ജെ.പി ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ലെന്നാണ് സംസ്ഥാനത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
നേരത്തെ കോണ്‍ഗ്രസില്‍ നിന്നും എന്‍.സി.പിയില്‍ നിന്നും ബി.ജെ.പിയിലെത്തിയ നേതാക്കളെ ഉപയോഗിച്ചാണ് ബി.ജെ.പി കരുക്കള്‍ നീക്കുന്നത്. ബിസിനസ് വമ്ബന്മാരെ ഉപയോഗിച്ചും കോണ്‍ഗ്രസിലെയും എന്‍.സി.പിയിലേയും എം.എല്‍.എമാരെ ബന്ധപ്പെടാനുള്ള ശ്രമങ്ങളും ബി.ജെ.പി നടത്തുന്നുണ്ട്.

No comments