Breaking News

അയോധ്യ കേസില്‍ പുനഃപരിശോധന ഹര്‍ജി: മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്‍റെ യോഗസ്ഥലം മാറ്റി

അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ചേരുന്ന യോഗം സ്ഥലം മറ്റൊരിടത്തേക്ക് മാറ്റി. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലും സുരക്ഷ പ്രശ്നങ്ങള്‍ ഉള്ളതിനാലുമാണ് യോഗസ്ഥലം മാറ്റിയത്.
പുനഃപരിശോധന ഹര്‍ജി നല്‍കണോയെന്ന കാര്യത്തിലും പള്ളി പണിയാന്‍ അ‍ഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കണോയെന്ന കാര്യത്തിലും അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്‍റെ നിലപാട് ഇന്ന് വ്യക്തമാക്കും. എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് പുറമെ നിയമ വിദഗ്ധരും, കേസിലെ കക്ഷികളും യോഗത്തില്‍ പങ്കെടുക്കും.
അതേസമയം, പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചിരുന്നു.

No comments