Breaking News

മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലും ശി​വ​സേ​ന​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ എൻസിപി.. ഇനി മുതൽ ഞങ്ങൾ രണ്ടല്ല ഒന്ന്..!! യുപിഎ വിപുലീക്കും

മ​ഹാ​രാ​ഷ്ട്ര​യി​ലെ രാ​ഷ്ട്രീ​യ കോ​ളി​ള​ക്ക​ങ്ങ​ള്‍ കേ​ന്ദ്ര​ത്തി​ലും പ്ര​തി​ഫ​ലി​ക്കു​ന്നു.
മോ​ദി സ​ര്‍​ക്കാ​രി​ല്‍​നി​ന്നും ഏ​ക മ​ന്ത്രി​യെ പി​ന്‍​വ​ലി​ച്ച ശി​വ​സേ​ന രാ​ജ്യ​സ​ഭ​യി​ലും മാ​റി​യി​രി​ക്കും. രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ സ്ഥാ​ന​ത്തി​രി​ക്കു​മെ​ന്ന് ശി​വ​സേ​ന വ​ക്താ​വ് സ​ഞ്ജ​യ് റൗ​ത്ത് പ​റ​ഞ്ഞു.

പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന എ​ന്‍​ഡി​എ യോ​ഗ​ത്തി​ല്‍​നി​ന്ന് വി​ട്ടു​നി​ല്‍‌​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
വ​രു​ന്ന തി​ങ്ക​ളാ​ഴ്ച​യാ​ണ് എ​ന്‍​ഡി​എ യോ​ഗം ചേ​രു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ന്‍​ഡി​എ യോ​ഗ​ത്തി​ല്‍​നി​ന്നും വി​ട്ടു​നി​ല്‍​ക്കാ​ന്‍ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു.

പ​ഴ​യ എ​ന്‍​ഡി​എ​യും ഇ​പ്പോ​ഴ​ത്തെ എ​ന്‍​ഡി​എ​യും ത​മ്മി​ല്‍ നി​ര​വ​ധി വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്. ആ​രാ​ണ് എ​ന്‍​ഡി​എ​യു​ടെ ഇ​പ്പോ​ഴ​ത്തെ ക​ണ്‍​വീ​ന​ര്‍? സ്ഥാ​പ​ക​രി​ല്‍ ഒ​രാ​ളാ​യ അ​ഡ്വാ​നി രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക​യോ നി​ര്‍​ജീ​വ​മാ​കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്നും റൗ​ത്ത് പ​റ​ഞ്ഞു.

സ​ഖ്യം വി​ടു​ന്ന​താ​യു​ള്ള ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​നം മാ​ത്ര​മേ ശേ​ഷി​ക്കു​ന്നു​ള്ളോ​യെ​ന്ന ചോ​ദ്യ​ത്തി​ന് നി​ങ്ങ​ള്‍ അ​ങ്ങ​നെ പ​റ​യാ​ന്‍ സാ​ധി​ക്കും. അ​ത്ത​ര​ത്തി​ല്‍ പ​റ​യു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്നും റൗ​ത്ത് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലും ശി​വ​സേ​ന​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ എ​ന്‍​സി​പി. ശി​വ​സേ​ന​യും എ​ന്‍​സി​പി​യും കോ​ണ്‍​ഗ്ര​സും ത​മ്മി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ച​ര്‍​ച്ച പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെയാണ് എ​ന്‍​സി​പി​യു​ടെ പി​ന്തു​ണ.

ന​വം​ബ​ര്‍ 22നാ​ണ് മും​ബൈ മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ശി​വ​സേ​ന ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ത​ങ്ങ​ള്‍ പി​ന്തു​ണ​ക്കു​മെ​ന്ന് എ​ന്‍​സി​പി നേ​താ​വ് ന​വാ​ബ് മാ​ലി​ക് വ്യ​ക്ത​മാ​ക്കി.

ശി​വ​സേ​ന ബി​ജെ​പി​യു​മാ​യു​ള്ള എ​ല്ലാ സ​ഖ്യ​വും ഉ​പേ​ക്ഷി​ച്ചു. അ​വ​ര്‍ എ​ന്‍​ഡി​എ​ക്ക് പു​റ​ത്താ​ണ്.

മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശി​വ​സേ​ന ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ തീ​ര്‍​ച്ച​യാ​യും ത​ങ്ങ​ള്‍ അ​വ​രെ പി​ന്തു​ണ​ക്കു​മെ​ന്നും മാ​ലി​ക്ക് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

No comments