സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍, അഭ്യൂഹങ്ങള്‍ക്ക് വിട
പ്രതിഷേധങ്ങള്‍ ഫലം കണ്ടു. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ ട്വന്റി20 ടീമില്‍ തിരിച്ചെത്തി. കാല്‍മുട്ടിന് പരിക്കേറ്റ ശിഖര്‍ ധവാന് പകരമാണ് സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചത്..
സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ്, നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഫിസിയോ ആഷിശ് കൗഷിക്കുമായി ധവാന്റെ പരിക്കിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. താരത്തിന് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പു വരുത്തുകയായിരുന്നു. ഇതോടെയാണ് സഞ്ജുവിന് വീണ്ടും ടീം ഇന്ത്യയിലേക്ക് വിളിയെത്തിയത്.
നേരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമില്‍ സഞ്ജു ടീമിലുണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരവും കളിച്ചിരുന്നില്ല.

No comments