യുവതി സന്ദര്‍ശനം സംഘ്പരിവാര്‍ സംഘടനകള്‍ മുന്‍കൂട്ടി അറിഞ്ഞത് അന്വേഷിക്കുന്നു
ശബരിമല സന്ദര്‍ശനത്തിന് തൃപ്തി ദേശായിയും സംഘവും കൊച്ചിയിലെത്തുമെന്ന വിവരം സംഘ്പരിവാര്‍ സംഘടനകള്‍ക്ക് നേരത്തേ ലഭിച്ചത് രഹസ്യാന്വേഷണവിഭാഗം അന്വേഷിക്കുന്നു. ഒരു വാര്‍ത്ത ചാനലിെന്റ സാന്നിധ്യവും പൊലീസിനെ ഞെട്ടിച്ചു.
സന്ദര്‍ശനം ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ദേവസ്വം മന്ത്രി ആരോപിച്ച സാഹചര്യത്തില്‍ സന്ദര്‍ശന വിവരം പ്രതിഷേധക്കാര്‍ക്ക് എവിടെനിന്ന് കിട്ടിയെന്നതാവും അന്വേഷിക്കുക.പൊലീസില്‍നിന്ന് ചോര്‍ന്നതാണെന്ന സംശയവും ഉണ്ട്.

No comments