ചാക്കിട്ടു പിടിത്തത്തെയും കുതിരക്കച്ചവടത്തെയും കൂസാത്ത ഒറ്റയാൻ.. മഹാരാഷ്ട്രയിലെ 'ഇരട്ടച്ചങ്കന്‍ എം.എല്‍.എ'..
ജനാധിപത്യത്തെ നാണിപ്പിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് മഹാരാഷ്ട്രയില്‍ നടക്കുന്നത്.
ഭരണ പ്രതിസന്ധി രൂക്ഷമായിരിക്കെ ചാക്കിട്ടു പിടിത്തത്തെയും കുതിരക്കച്ചവടത്തെയും കൂസാത്ത ഒറ്റയാനുണ്ട് അവിടെ. ദഹാനു മണ്ഡലത്തില്‍ നിന്നുള്ള സി.പി.എം എം.എല്‍.എ വിനോദ് നികോളെ.
കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന എം.എല്‍.എമാര്‍ ബി.ജെ.പിയുടെ ചാക്കിട്ടു പിടിത്തം ഭയന്ന് റിസോര്‍ട്ടുകളില്‍ കിടുന്നുറങ്ങുമ്ബോള്‍ യാതൊരു ഭയവുമില്ലാതെ സ്വന്തം വീട്ടില്‍ ഉറങ്ങി, ജനങ്ങള്‍ക്കിടയില്‍ വിനോദ് നിക്കോളെ പ്രവര്‍ത്തിക്കുന്നു.
സംസ്ഥാനത്ത നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിക്കോളെയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍നിറയുന്നത്.
മഹാരാഷ്ട്രയിലെ 'ഏറ്റവും ദരിദ്രനായ' എം.എല്‍.എകളില്‍ ഒരാളാണ് വിനോദ് നികോളെ. ജനങ്ങളുടെ പ്രശ്നങ്ങള്‍ ജീവമായി ഇടപെടുന്ന എം.എല്‍.എക്ക് വന്‍ ജനകീയ പിന്തുണയാണ് മണ്ഡലത്തിലുള്ളത്.
ബി.ജെ.പിയുടെ സിറ്റിംഗ് എം.എല്‍.എ ധനാരെ പാസ്‌കല്‍ ജന്യയെ 4321 വോട്ടിന് പരാജയപ്പെടുത്തിയാണ് നികോളെ എം.എല്‍.എയായത്.
ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന നികോളെ നിലവില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്.
സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാവുന്നതിന് മുന്നെ വടപാവ് കച്ചവടക്കാരന്‍ ആയിരുന്നു നികോളെ. മഹാരാഷ്ട്രയെ പിടിച്ചു കുലുക്കിയ 2018ല്‍ നടന്ന കര്‍ഷകരുടെ ലോങ് മാര്‍ച്ചിന്റെ മുഖ്യ സംഘാടകരിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് സിപിഎം. സിപിഎമ്മിന്റെ ഏക എംഎല്‍എ വിനോദ് നിക്കോളെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാല്‍ഘര്‍ ജില്ലയിലെ ദഹാനു മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് വിനോദ് നിക്കോളെ.
നേരത്തെ, മഹാരാഷ്ട്രയില്‍ റിസോര്‍ട്ട് നാടകങ്ങള്‍ അരങ്ങേറുമ്ബോള്‍ കാലുമാറില്ലെന്ന് ഉറപ്പുള്ള ഏക എംഎല്‍എ എന്ന തരത്തില്‍ നിക്കോളെയെക്കുറിച്ച് വാര്‍ത്തകള്‍ നിറഞ്ഞിരുന്നു.
ഉദ്ദവ് താക്കറെയുടെ സത്യപ്രതിജ്ഞ നാളെ നടക്കും. നാളെ വൈകിട്ട് അഞ്ച് മണിക്ക് ശിവാജി പാര്‍ക്കിലാണ് ഉദ്ദവിന്റെ സത്യപ്രതിജ്ഞ.

No comments