Breaking News

ബിന്ദു അമ്മിണിക്കെതിരെയുള്ള മുളക് സ്പ്രേ ആക്രമണം: ആക്രമിക്കുന്നത് പൊലീസ് നോക്കി നിന്നെന്ന് ആരോപണം:പരിശോധിച്ച ശേഷം നടപടിയെന്ന് ഡിജിപി

ബിന്ദു അമ്മിണിക്കെതിരെയുള്ള മുളക് സ്പ്രേ ആക്രമണം പൊലീസ് നോക്കി നിന്ന സംഭവത്തില്‍ ലോക്കല്‍ പൊലീസ് പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ഡിജിപി ബെഹ്റ. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ‌
ഇന്നലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ വച്ചാണ് ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പ്രതിയായ ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭന്‍ റിമാന്‍ഡിലാണ്.
സ്ത്രീത്വത്തെ അപമാനിക്കല്‍, ആയുധം ഉപയോഗിച്ച്‌ സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്.

No comments