Breaking News

അഭിമന്യു വധം; ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി കീഴടങ്ങി

മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ വധിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി കീഴടങ്ങി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ചേര്‍ത്തല പാണാവള്ളി തൃച്ചാറ്റുകുളം നമ്ബിപുത്തലത്ത് മുഹമ്മദ് ഷഹീമാണ് കീഴടങ്ങിയത്.
എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയ ഇയാളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുഹമ്മദ് ഷഹീമാണ് അഭിമന്യുവിന്റെ സുഹൃത്ത് അര്‍ജുനെ കുത്തിയത്. അഭിമന്യുവിനെ കുത്തിയ എറണാകുളം മരട് നെട്ടൂര്‍ മേക്കാട്ട് സഹല്‍ (21) ഇപ്പോഴും ഒളിവിലാണ്. ഇവര്‍ ഇരുവരെയും ഒഴിവാക്കിയാണ് 16 പ്രതികളുള്ള ആദ്യ കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചിരുന്നത്.

No comments