മഹാരാഷ്ട്ര നിയമസഭയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ തുടങ്ങി, മഹാരാഷ്ട്രയെ നയിക്കാന്‍ കഴിയുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്ന് ഉദ്ധവ്
പുതിയ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി. പ്രോടേം സ്പീക്കര്‍ കാളിദാസ് കൊളാംബ്കറെക്ക് മുമ്ബാകെയാണ് 288 എം.എല്‍.എമാര്‍ സത്യവാചകം ചൊല്ലുന്നത്. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ബുധനാഴ്ച വൈകീട്ട് അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് എം.എല്‍.എമാരുടെ സത്യപ്രതിജ്ഞക്കായി നിയമസഭയുടെ പ്രത്യേക സമ്മേളനം ഗവര്‍ണര്‍ വിളിച്ചത്.
മുതിര്‍ന്ന എം.എല്‍.എ കാളിദാസ് കൊളാംബ്കറയെ നിയമസഭാ പ്രോടേം സ്പീക്കറായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.അതെ സമയം തനിക്ക് കൈ വന്ന സൗഭാഗ്യത്തില്‍ കൂട്ടുകക്ഷികള്‍ക്ക് നന്ദി പറഞ്ഞ് ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ.

No comments