Breaking News

ശബരിമലയില്‍ പോകും, ദര്‍ശനം നടത്തും: ബിന്ദു അമ്മിണി

താന്‍ ശബരിമലയില്‍ പോകുകയും ദര്‍ശനം നടത്തുകയും ചെയ്യുമെന്ന് ബിന്ദു അമ്മിണി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അല്‍പസമയത്തിനകം കമ്മീഷണറുടെ ഓഫീസില്‍ പോകുമെന്നും ബിന്ദു അമ്മിണി ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചിരുന്നു, അതിന്റ തുടര്‍നടപടികളെക്കുറിച്ച്‌ അറിയാനാണ് താന്‍ കമ്മിഷണര്‍ ഓഫീസില്‍ പോകുന്നതെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ​ദിവസം ബിന്ദു അമ്മിണിക്കെതിരെ കൊച്ചിയില്‍ പ്രതിഷേധം നടന്നിരുന്നു. കൊച്ചി കമ്മിഷണര്‍ ഓഫീസിനു പുറത്തായിരുന്നു ബിന്ദുവിനെതിരെ പ്രതിഷേധം നടന്നത്. ബിന്ദു അമ്മിണി ശബരിമലയിലേക്ക് പോകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

No comments