Breaking News

രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന സൂചനയില്‍ അജിത് പവാര്‍


അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിപദം രാജിവച്ചതോടെ മഹാരാഷ്ട്ര രാഷ്ട്രീയം തന്നെ വഴിത്തിരിവില്‍. സത്യപ്രതിജ്ഞ ചെയ്ത് നാലാംദിവസമാണ് അജിത് പവാറിന്റെ രാജി. അജിത് പവാര്‍ നിയമസഭാംഗത്വവും രാജിവച്ചേക്കും. രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന‌ സൂചനയും പുറത്തുവന്നു. ഇതുവരെ ഭൂരിപക്ഷമായിട്ടില്ലെന്ന് ബിജെപി സഖ്യകക്ഷി കേന്ദ്രമന്ത്രി രാംദാസ് അത്‍വാലെ വ്യക്തമാക്കി. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സംയുക്ത നിയമസഭാകക്ഷിയോഗം 5 മണിക്ക് ചേരും. ഉദ്ധവ് താക്കറെയെ നേതാവായി തിരഞ്ഞെടുക്കും.

No comments