Breaking News

നിര്‍ണായക യോഗത്തില്‍ പങ്കെടുക്കാതെ ക്രിക്കറ്റ് കമന്ററിക്ക് പോയി; ഗൗതം ഗംഭീറിനെ കാണാനില്ലെന്ന് പോസ്റ്റര്‍

തലസ്ഥാന നഗരിയിലെ ഐ.ടി.ഒ പരിസരത്ത്മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെ കാണാനില്ലെന്ന പോസ്റ്ററുകള്‍ കണ്ടവര്‍ ആദ്യം ഒന്ന് ഞെട്ടി. എന്നാല്‍ തലസ്ഥാനത്തെ എം.പികൂടിയായ താരം ഡല്‍ഹിയിലെ വായുമലിനീകരണത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന നിര്‍ണായക യോഗത്തിന് എത്താതിരുന്നതിനെ തുടര്‍ന്ന് രാഷ്ട്രീയ എതിരാളികള്‍ കൊടുത്ത പണിയാണ് ഇതെന്ന് പിന്നീടാണ് മനസ്സിലായത്.
''നിങ്ങള്‍ അദ്ദേഹത്തെ കണ്ടോ? ഇന്‍ഡോര്‍ ക്രിക്കറ്റ്സ്‌റ്റേഡിയത്തില്‍ നിന്ന് ജിലേബി കഴിക്കുമ്ബോഴാണ് അദ്ദേഹത്തെ അവസാനം കണ്ടത്. ഡല്‍ഹിയിലെ ജനങ്ങള്‍ മുഴുവന്‍ അദ്ദേഹത്തെ തിരയുകയാണ്''' - പോസ്റ്ററില്‍ പറയുന്നു. യോഗത്തിന് പങ്കെടുക്കാതെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിന് കമന്ററി പറയുകയായിരുന്നു ഗംഭീര്‍.

No comments