കുതിരക്കച്ചവടം നടത്തി ഭരണം പിടിച്ചെടുക്കുന്നവര്‍ക്ക് ഭരണഘടനയെ കുറിച്ച് പറയാന്‍ അര്‍ഹതയില്ല.. പാര്‍ലമെന്റില്‍ എത്തിയത് ഓട് പൊളിച്ച് ഊട് വഴികളിലൂടെയല്ലെന്ന് ഹൈബി ഈഡന് എംപി
കുതിരക്കച്ചവടം നടത്തി ഭരണം പിടിച്ചെടുക്കുന്നവര്‍ക്ക് ഭരണഘടനയെ കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്ന് ഹൈബി ഈഡന് എംപി. പാര്‍ലമെന്റില്‍ എത്തിയത് ഓട് പൊളിച്ച് ഊട് വഴികളിലൂടെയല്ല, ജനാധിപത്യപരമായി തെരഞ്ഞെടുത്താണ്. ബിജെപിയുടെ ഫാസിസത്തിനെതിരെ മുന്നോട്ട് പോകും. ചൊവ്വാഴ്ച അംബേദ്ക്കര്‍ പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിന് സ്പീക്കര്‍ ഒരു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തതിന് എതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

No comments