പിന്തുണക്കത്തില്‍ കത്തിക്കയറി വാദം: 'ഒപ്പ് ശരി, എവിടെ പിന്തുണ'?
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത - ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കുന്ന പിന്തുണക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഫഡ്നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ഗവര്‍ണര്‍ നടത്തേണ്ടതില്ല.തുടര്‍ന്ന്, ഫഡ്നാവിസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി നല്‍കിയ കത്തും ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കാന്‍ ഫഡ്നാവിസ് സമര്‍പ്പിച്ച പിന്തുണക്കത്തും അദ്ദേഹം കോടതിക്ക് കൈമാറി. ഫഡ്നാവിസ് സര്‍ക്കാരിന് 170 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന ഗവര്‍ണറുടെ കത്ത് തുഷാര്‍ മേത്ത വായിച്ചു.

No comments