Breaking News

ബിജെപി ഉപാദ്ധ്യക്ഷന് മര്‍ദ്ദനം

ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ പശ്ചിമ ബംഗാള്‍ ബിജെപി ഉപാദ്ധ്യക്ഷന് തൃണമൂല്‍ പ്രവര്‍ത്തകരുടെ മര്‍ദനം.
പശ്ചിമ ബംഗാള്‍ ബിജെപി ഉപാദ്ധ്യക്ഷന്‍ ജയ് പ്രകാശ് മജുംദാറിനെ കൂട്ടംചേര്‍ന്ന് ആക്രമിച്ച തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ ചവിട്ടിവീഴ്ത്തി സമീപത്തെ കുഴിയിലേക്ക് തള്ളിയിടുകയും ചെയ്തു.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവം സംബന്ധിച്ച വീഡിയോ പുറത്തു വിട്ടത്. വീഡിയോയില്‍, തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ വലിച്ചിഴച്ച്‌ കാറില്‍ നിന്ന് ഇറക്കിയ ശേഷം റോഡില്‍ നിന്ന് അടിക്കുന്നത് കാണാം. സ്ഥലത്തുണ്ടായിരുന്ന പോലീസും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് അക്രമികളെ പിന്തിരിപ്പിച്ചത്.
തിങ്കളാഴ്ച കരിംപൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ ജയ് പ്രകാശ് മജുംദാര്‍ ഒരു പോളിംഗ് ബൂത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സംഭവമെന്ന് പറയപ്പെടുന്നു.

No comments