ശബരിമല സന്ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കാനാകില്ലെന്ന് പൊലീസ് അറിയിച്ചതോടെ അത് രേഖാമൂലം എഴുതിനല്‍കണമെന്ന് തൃപ്തി.ശബരിമലയില്‍ പോകാനാകില്ലെന്ന് രേഖാമൂലം എഴുതിനല്‍കിയാല്‍ തങ്ങള്‍ മടങ്ങിപ്പോകാമെന്നും തൃപ്തി ദേശായി പോലീസിനെ അറിയിച്ചു.ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ ഭരണഘടനാപരമായ അവകാശം ഉണ്ട്. അത് നിഷേധിക്കുകയാണെങ്കില്‍ അതിന് കാരണം വ്യക്തമാക്കണമെന്നും തൃപ്തി ദേശായിയും സംഘവും ആവശ്യപ്പെട്ടു,
അതേസമയം സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് പൊലീസിന് കിട്ടിയ നിയമോപദേശം. തുടര്‍ന്ന് സംരക്ഷണം നല്‍കാനാകില്ലെന്ന കാര്യം എഴുതിനല്‍കാമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി പോലീസിനെ അറിയിച്ചു.
No comments