കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കരുത്, ബിന്ദു നിങ്ങളെ കണ്ടത് എന്തിനെന്ന് പറയൂ! എ.കെ ബാലനോട് മുല്ലപ്പള്ളി
തൃപ്തി ദേശായിയും സംഘവും ശബരിമല ദര്‍ശനത്തിന് എത്തിയതിന് പിന്നില്‍ ചിലരുടെ ഗൂഢാലോചന ഉണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. അതേസമയം തൃപ്തി ദേശായിയുടെ ചരിത്രം പരിശോധിക്കണമെന്നും കഴിഞ്ഞകാല നിലപാടുകളും രാഷ്ട്രീയ ബന്ധവും പരിശോധിക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ആക്റ്റിവിസം നടത്താനാണെങ്കില്‍ മറ്റെന്തെല്ലാ വേദികളുണ്ടായിട്ടും ശബരിമലയില്‍ പോയി നാടകം നടത്തേണ്ട കാര്യം ഇല്ല. സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമമെന്നും ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു.
തൃപ്തിയുടെ വരവിന് പിന്നില്‍ സിപിഎം-ആര്‍എസ്‌എസ് ചര്‍ച്ച നടന്നിട്ടുള്ളതായും കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

No comments