Breaking News

ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണമില്ലെന്ന് ഐഐടി

ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് മദ്രാസ് ഐഐടി വ്യക്തമാക്കി. ഈ ആവശ്യം ഉന്നയിച്ച്‌ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച പരാതിക്ക് ഇ മെയില്‍ വഴിയാണ് ഐഐടി മറുപടി നല്‍കിയത്.

വിദ്യാര്‍ഥിനിയുടെ മരണത്തില്‍ നിലവില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. അതിനാല്‍ ആഭ്യന്തര അന്വേഷണം എന്ന ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്നാണ് ഐഐടിയുടെ നിലപാട്.

അതേസമയം ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഐഐടി കാമ്ബസില്‍ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. ഇന്ന് രാവിലെയാണ് ഗവേഷക വിഭാഗത്തിലെ രണ്ടു വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്. ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

No comments