രാജ്യസ്‌നേഹം പ്രസംഗിക്കുന്നവര്‍ രാജ്യത്തെ ഓരോ ദിവസവും വില്‍ക്കുകയാണ്; ആഞ്ഞടിച്ച് ഹൈബി
കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എറണാകുളം എം.പി ഹൈബി ഈഡന്‍ രംഗത്ത്. പൊതുമേഖല കമ്ബനിയായ ഭാരത് പെട്രോളിയം വില്‍ക്കുന്നതിനെതിരെയാണ് അദ്ദേഹം പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ചത്. വലിയ രാജ്യസ്‌നേഹം പ്രസംഗിക്കുന്നവര്‍ രാജ്യത്തെ ഓരോ ദിവസവും വില്‍ക്കുകയാണെന്നായിരുന്നു ഹൈബി പറഞ്ഞത്.
ബിപിസിഎല്‍ വളരെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. അത് വില്‍ക്കാനുള്ള തീരുമാനം പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെയാണെന്ന് അദ്ദേഹം തുറന്നടിച്ചു. രാജ്യത്തെ പൊതുമേഖല കമ്ബനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും അടുത്ത മാര്‍ച്ചോടെ വില്‍ക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.

No comments