അയിത്തമില്ല ; തങ്ങളെ പരിഗണിക്കുന്നവരെ തിരിച്ചും പരിഗണിക്കുമെന്ന് ഓര്‍ത്തോഡോക്‌സ് സഭ
ഒരു രാഷ്ട്രീയ പാര്‍ട്ടികളോടും അയിത്തമില്ലെന്നും തങ്ങളെ പരിഗണിക്കുന്നവരെ തങ്ങളും പരിഗണിക്കുമെന്ന് മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ നടന്ന ഓര്‍ത്തോഡോക്‌സ് സഭയുടെ വടക്കന്‍ മേഖലാ പ്രതിഷേധയോഗവും റാലിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാവ.
ദേവാലയങ്ങളും സെമിത്തേരികളും സഭാ വിശ്വാസികളുടേതാണ്. മലങ്കര സഭയുടെ സ്വാതന്ത്ര്യം ഒരു വിദേശ ശക്തിക്കും വിട്ടുനല്‍കില്ല. ദേവാലയങ്ങളുടെ ധനം ഏതാനും പേര്‍ക്ക് യാതൊരു നിയന്ത്രണവും കൂടാതെ കൈകാര്യം ചെയ്യുവാന്‍ ലക്ഷ്യമിട്ടാണ് ഈ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.

No comments