Breaking News

ഫാത്തിമയുടെ മരണം പ്രധാനമന്ത്രിക്ക് മുന്നില്‍ ഉന്നയിച്ച്‌ പ്രതിപക്ഷ എം.പിമാര്‍

ചെന്നൈ ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണം പാര്‍ലമെന്‍റിന്റെ ശീതകാലസമ്മേളനത്തിന് മുന്നോടിയായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ വിവിധ പ്രതിപക്ഷ എം. പിമാര്‍ ഉന്നയിച്ചു.
നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. ഒരു അദ്ധ്യയന വര്‍ഷത്തില്‍ ചെന്നൈ ഐ.ഐ.ടി യില്‍ നടന്ന ആറാമത്തെ ദുരൂഹ മരണമാണിത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനസിക പീഡനങ്ങളും വിവേചനവും സംബന്ധിച്ചും സമഗ്ര ചര്‍ച്ചയും അന്വേഷണവും ഉണ്ടാകണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

No comments