ഗോവയല്ല മഹാരാഷ്ട്ര; ശക്തി തെളിയിച്ച് മഹാസഖ്യം, ബി.ജെ.പി പ്രതിരോധത്തില്‍
മഹാരാഷ്ട്രയില്‍ ശക്തി തെളിയിച്ച് ശിവസേന സഖ്യം. ബി.ജെ.പിയുടെ അവകാശവാദത്തെ പൊളിച്ച് ശിവസേന - എന്‍.സി.പി - കോണ്‍
ഗ്രസ് പാര്‍ട്ടികളില്‍ നിന്നുള്ള 162 എം.എല്‍.എമാര്‍ മുംബെെയില്‍ ഒത്തുകൂടി. അജിത് പവാറിന് വിപ്പ് പുറപ്പെടുവിക്കാനും എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്യാനുമുള്ള അധികാരമില്ലെന്ന് ശരത് പവാര്‍ പറഞ്ഞു.
ഗ്രസ് പാര്‍ട്ടികളില്‍ നിന്നുള്ള 162 എം.എല്‍.എമാര്‍ മുംബെെയില്‍ ഒത്തുകൂടി. അജിത് പവാറിന് വിപ്പ് പുറപ്പെടുവിക്കാനും എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്യാനുമുള്ള അധികാരമില്ലെന്ന് ശരത് പവാര്‍ പറഞ്ഞു.
വ്യക്തമായ ഭൂരിപക്ഷത്തിനുള്ള എം.എല്‍.എമാര്‍ ഒത്തുക്കൂടിയത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ആവശ്യത്തില്‍ കൂടുതല്‍ ഭൂരിപക്ഷമുണ്ട് മഹാസഖ്യത്തിന്. നിലവില്‍ ഹാജരായ 162ല്‍ ഏറെ പേരുടെ പിന്തുണയുണ്ടെന്നും സഖ്യം അവകാശപ്പെട്ടു. യോഗത്തിനെത്തിയ ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി നേതാക്കളെ മുദ്രാവാക്യം മുഴക്കിയാണ് എം.എല്‍.എമാര്‍ വരവേറ്റത്.

No comments