Breaking News

ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശ് പി​ങ്ക് ടെ​സ്റ്റ്; കാ​ണി​ക​ള്‍ക്ക് പ​ണം മ​ട​ക്കി ന​ല്‍കാ​ന്‍ തീ​രു​മാ​നം

ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ക​ളി കാ​ണാ​ന് ടി​ക്ക​റ്റെ​ടു​ത്ത ആ​രാ​ധ​ക​ര്ക്ക് പ​ണം മ​ട​ക്കി ന​ല്കാ​ന് തീ​രു​മാ​നം. കോ​ല്ക്ക​ത്ത ഈ​ദ​ന് ഗാ​ര്ഡ​നി​ല് ന​ട​ന്ന ഡേ ​നൈ​റ്റ് ടെ​സ്റ്റി​ല് ഇ​ന്ത്യ മൂ​ന്നു​ദി​വ​സം​കൊ​ണ്ട് ജ​യി​ച്ചി​രു​ന്നു. മ​ത്സ​ര​ത്തി​ന്റെ നാ​ല്, അ​ഞ്ച് ദി​വ​സ​ത്തെ ടി​ക്ക​റ്റി​ന്റെ പ​ണ​മാ​ണ് മ​ട​ക്കി ന​ല്കു​ക. മൂ​ന്നു ദി​വ​സ​മാ​ണ് ക​ളി ന​ട​ന്ന​തെ​ങ്കി​ലും മൂ​ന്നാം ദി​വ​സം കേ​വ​ലം ഒ​രു മ​ണി​ക്കൂ​ര്കൊ​ണ്ടു​ത​ന്നെ ഇ​ന്ത്യ ജ​യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
പി​ങ്ക് ബോ​ള് ടെ​സ്റ്റ് കാ​ണാ​ന് വ​മ്ബ​ന് ആ​രാ​ധ​ക​രാ​ണ് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ​ത്. നാ​ല്, അ​ഞ്ച് ദി​വ​സ​ത്തെ ടി​ക്ക​റ്റു​ക​ള് നേ​ര​ത്തെ​ത​ന്നെ വി​റ്റു​പോ​യ​താ​യി ബി​സി​സി​ഐ പ്ര​സി​ഡ​ന്റ് സൗ​ര​വ് ഗാം​ഗു​ലി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

No comments