Breaking News

രമ്യ ഹരിദാസ് എം.പിക്ക് നേരെ കൈയ്യേറ്റ ശ്രമം, പ്രതിഷേധിച്ച ടി.എന്‍ പ്രതാപനെയും ഹൈബി ഈഡനെയും പുറത്താക്കി

രമ്യ ഹരിദാസ് എം.പിക്ക് നേരെ പാര്‍ലമെന്റില്‍ കൈയ്യേറ്റ ശ്രമം. മഹാരാഷ്ട്ര രാഷ്ട്രീയവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതിഷേധിക്കുന്നതിനിടെ ലോക്‌സഭയിലെ പുരുഷ മാര്‍ഷല്‍മാര്‍ ബലം പ്രയോഗിച്ച്‌ രമ്യ ഹരിദാസിനെയും ചില കോണ്‍ഗ്രസ് എം.പിമാരെയും പിടിച്ചുമാറ്റുകയായിരുന്നു. രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് പരാതി നല്‍കി.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് സഭയില്‍ ബഹളം ഉണ്ടായത്. ജനാധിപത്യം കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് എഴുതിയ ബാനര്‍ ലോക്‌സഭയില്‍ ഉയര്‍ത്തിയതിന് ടി.എന്‍ പ്രതാപനെയും ഹൈബി ഈഡനെയും ഒരു ദിവസത്തേക്ക് സഭയില്‍ നിന്ന് പുറത്താക്കി.
'സമാധാനപരമായാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.എന്നാല്‍ പ്ലക്കാര്‍ഡുകളും ബാനറുകളും പറ്റില്ലെന്ന് പറഞ്ഞ സ്പീക്കര്‍ അത് പിടിച്ചുവാങ്ങാന്‍ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുകയായിരുന്നു.

No comments