ലീഗ് ഇടപെടല്‍; അമിത് ഷാക്കെതിരെയുള്ള പ്രതിഷേധ മതില്‍ യൂത്ത് ലീഗ് മാറ്റിവെച്ചു
പൗരത്വ ഭേദഗതി നിയമം ന്യായീകരിക്കാന്‍ കോഴിക്കോട്ടെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരേ യൂത്ത് ലീഗ് നടത്താനിരുന്ന പ്രതിഷേധ സമരം മാറ്റിവെച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. അമിത്ഷാ വരുന്ന ദിവസം യൂത്ത് ലീഗ് സമരം ഉണ്ടാകില്ലെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. അമിത് ഷായുടെ സന്ദര്‍ശന ദിവസം സംഘര്‍ഷമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും യൂത്ത് ലീഗുമായി സംസാരിച്ചു, സമരം വേണ്ടെന്ന് തീരുമാനിച്ചുവെന്നും കുഞ്ഞാലിക്കുട്ടി. അമിത്ഷാ പാര്‍ട്ടി പരിപാടിക്കായി വരുന്നതാണ്. അന്ന് സമരം വേണ്ടെന്ന് യൂത്ത് ലീഗുമായി ആലോചിച്ച് തീരുമാനിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഈ മാസം 15നാണ് അമിത്ഷാ കോഴിക്കോട്ടെത്തുന്നത്.

No comments