Breaking News

ബഹിരാകാശ ദൗത്യത്തിന് നാലു വ്യോമസേന പൈലറ്റുമാരെ തെരഞ്ഞെടുത്തു -ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍

ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന ഐ.എസ്.ആര്‍.ഒയുടെ പദ്ധതിക്കായി നാലംഗ സംഘത്തെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ വ്യോമസേനയില്‍നിന്ന് നാലു പൈലറ്റുമാരെ ദൗത്യത്തിനായി തെരഞ്ഞെടുത്തതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചു. എന്നാല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തെരഞ്ഞെടുക്കപ്പെട്ട സംഘം ഇതിനോടകം ഇന്ത്യയിലും റഷ്യയിലുമായി വൈദ്യ പരിശോധനക്ക് വിധേയരായി. ഇവര്‍ക്കായുള്ള പരിശീലനം റഷ്യയില്‍ നടക്കുകയാണ്. 2022 മധ്യത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ദൗത്യത്തിനായുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നാലംഗ സംഘത്തിന്‍റെ പരിശീലനമാണ് ഈ വര്‍ഷം പ്രധാനമായും നടക്കുകയെന്നും അദ്ദേഹം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

No comments