പുതുവത്സര തലേന്ന് കേരളം കുടിച്ചത് 68.57 കോടിയുടെ മദ്യം; റെക്കോഡ് വില്‍പ്പന
പുതുവത്സര തലേന്ന് സംസ്ഥാനത്ത് റെക്കോഡ് മദ്യ വില്‍പ്പന. ബെവ്‌കോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 68.57 കോടിയുടെ മദ്യമാണ് ഇത്തവണ ഒറ്റ ദിവസം വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനത്തിന്റെ വര്‍ദ്ധനവ്.
ക്രിസ്മസ് തലേന്ന് മദ്യവില്‍പ്പനയില്‍ വലിയ രീതിയിലുള്ള വര്‍ദ്ധനവ് ഉണ്ടായിരുന്നു. സമാനമായ രീതിയാണ് പുതുവത്സര തലേന്നും മദ്യ വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഇത് 63 കോടിയായിരുന്നു. ഈ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ ഇതില്‍ എട്ട് ശതമാനം വര്‍ദ്ധനവുണ്ടായി.
തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ മദ്യവില്‍പ്പന ശാലയില്‍ 88 ലക്ഷം രൂപയുടെ മദ്യമാണ് ഒരു ദിവസം വിറ്റത്. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന നിരക്കിലുള്ള വില്‍പ്പന ഇതാണ്.
 

 
 
 
 
 
 
 
No comments