കാരണമില്ലാതെ റിപ്പബ്ലിക്ദിന പരേഡില്‍ നിന്ന് ബംഗാളിനെ ഒഴിവാക്കി; മമത-ബിജെപി പോര് മുറുകുന്നു
 ജനുവരി 26 ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ബംഗാളിന്റെ ദൃശ്യാവിഷ്‌കാരത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം. കാരണം വ്യക്തമാക്കാതെയാണ് ബംഗാളിന്റെ പ്ലോട്ടിന് അനുമതി നിഷേധിച്ചിരിക്കുന്നത്.
ബംഗാളിന്റെ റിപ്പബ്ലിക് ടാബ്ലോ വിദഗ്ധ കമ്മറ്റി പരിശോധിച്ചുവെന്നും അനുമതി നല്‍കേണ്ടെന്നാണ് തീരുമാനമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ബംഗാളിന്റെ ടാബ്ലോ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. 16 എണ്ണം സംസ്ഥാനങ്ങളില്‍ നിന്നും ആറെണ്ണം കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി റിപ്പബ്ലിക് ദിനത്തില്‍ അവതരിപ്പിക്കാനായി 22 പ്രൊപ്പോസിലുകളാണ് പ്രതിരോധ മന്ത്രാലയത്തിന് മുന്നില്‍ വന്നത്.
 

 
 
 
 
 
 
 
 
No comments