Breaking News

മോദിയുടെയും അമിത് ഷായുടെയോം തട്ടകത്തിൽ, ഗു​ജ​റാ​ത്തി​ല്‍ ബി​ജെ​പി എം​എ​ല്‍​എ രാ​ജി​വ​ച്ചു.. പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ രാ​ജി​ പ്രവാഹം..

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ല്‍ ബി​ജെ​പി എം​എ​ല്‍​എ രാ​ജി​വ​ച്ചു.
വ​ഡോ​ദ​ര ജി​ല്ല​യി​ലെ സാ​വ്ളി മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ കേ​ത​ന്‍ ഇ​നാം​ദാ​റാ​ണു രാ​ജി​വ​ച്ച​ത്.
ഇ​നാം​ദാ​റി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു സാ​വ്ളി ന​ഗ​ര​സ​ഭ​യി​ലെ​യും താ​ലൂ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ​യും ബി​ജെ​പി നേ​താ​ക്ക​ളും ത​ല്‍​സ്ഥാ​ന​ങ്ങ​ള്‍ രാ​ജി​വ​ച്ചി​ട്ടു​ണ്ട്.

ബി​ജെ​പി സ​ര്‍​ക്കാ​രി​നു കീ​ഴി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ വേ​ണ്ട​വി​ധം ബ​ഹു​മാ​നി​ക്കു​ന്നി​ല്ലെ​ന്നും സ​ര്‍​ക്കാ​രി​ന് അ​വ​രു​ടെ മേ​ല്‍ ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു ഇ​നാം​ദാ​റി​ന്‍റെ രാ​ജി.
ബു​ധ​നാ​ഴ്ച​യാ​ണു എം​എ​ല്‍​എ സ്ഥാ​നം ഒ​ഴി​ഞ്ഞു​കൊ​ണ്ടു​ള്ള രാ​ജി​ക്ക​ത്ത് സ്പീ​ക്ക​ര്‍​ക്കു ന​ല്‍​കി​യ​ത്.

മു​ഖ്യ​മ​ന്ത്രി​ക്കും പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​നും രാ​ജി​ക്ക​ത്ത് അ​യ​യ്ക്കു​ക​യും ചെ​യ്തു.

സാ​വ്ളി മു​നി​സി​പ്പ​ല്‍ അ​ധ്യ​ക്ഷ​ന്‍ കെ.​എ​ച്ച്‌.​സേ​ഥ്, ഉ​പാ​ധ്യ​ക്ഷ​ന്‍ ഖ്യാ​തി പ​ട്ടേ​ല്‍ എ​ന്നി​വ​ര​ട​ക്കം 23 അം​ഗ​ങ്ങ​ളും താ​ലൂ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 17 അം​ഗ​ങ്ങ​ളു​മാ​ണ് ഇ​നാം​ദാ​റി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു രാ​ജി ന​ല്‍​കി​യ​ത്.
ഇ​ത് ആ​ദ്യ​മാ​യ​ല്ല ഇ​നാം​ദാ​ര്‍ വി​മ​ത​നീ​ക്കം ന​ട​ത്തു​ന്ന​ത്. 2018-ല്‍ ​ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്കെ​തി​രെ കേ​ത​ന്‍ ഇ​നാം​ദാ​റും മ​റ്റ് ചി​ല ബി​ജെ​പി എം​എ​ല്‍​എ​മാ​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

No comments