ഗ്രൂപ്പുകളെ പിണക്കാതെ; മുല്ലപ്പള്ളിയെ തള്ളാതെ
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ചും, സംസ്ഥാന കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകളെ പിണക്കാതെയും തന്ത്രപരമാണ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച പുതിയ ഭാരവാഹി പട്ടിക.
പുന:സംഘടനാ ചര്‍ച്ചകള്‍ നീളുന്നതിനൊപ്പം ഭാരവാഹി പട്ടിക നൂറിനപ്പുറത്തേക്ക് പറക്കുന്ന കുഴഞ്ഞുമറിഞ്ഞ നിലയില്‍ നിന്നാണ് ഹൈക്കമാന്‍ഡ് കാര്യങ്ങള്‍ വരുതിയിലാക്കിയത്. സംഘടനയെക്കാള്‍ പാര്‍ലമെന്ററി പാര്‍ട്ടിക്ക് പ്രാമുഖ്യം കൊടുക്കുന്ന പതിവ് രീതി വിട്ട്,പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കെ.പി.സി.സി പ്രസിഡന്റിന് പൂര്‍ണ്ണ പിന്തുണ . ജംബോ പേരുദോഷം ഒഴിവാക്കാന്‍ സെക്രട്ടറിമാരുടെ പ്രഖ്യാപനം മാറ്റിവച്ചു.

No comments