പൊരുതാനുറച്ചു തന്നെ..!! പ്രിയങ്കക്ക് ഇനി ലക്നോ മേൽവിലാസം..!! ലക്ഷ്യം ഒന്ന് മാത്രം..!!
ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍് പ്രിയങ്കഗാന്ധി വളരെ പതുക്കെയും എന്നാല്‍ ശ്രദ്ധാപൂര്‍വവുമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്.
പെട്ടെന്നൊരു നേട്ടം കൈവരിക്കുക സാധ്യമല്ലാത്തതുകൊണ്ടു തന്നെ അടിത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലാണ് പ്രിയങ്ക ഇപ്പോള്‍.
ഇതിന്റെ ഭാഗമായി പൂര്‍ണമായി ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ ലക്നോവില്‍ വാടകവീട് എടുത്തിരിക്കുകയാണ് പ്രിയങ്ക.
ഡല്‍ഹിയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നപ്രിയങ്ക പാര്‍ട്ടി പ്രവര്‍ത്തനത്തിനായ് ലക്നോവില്‍ തന്പടിക്കുന്പോള് അത് പൊരുതാനുറച്ചു തന്നെയാണ്.
അടുത്തകാലത്തായി ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ഏറെ സജീവമായി തന്നെയാണ് ഗാന്ധി കുടുംബത്തിലെ ഈ ഇളമുറക്കാരി ഇടപെടുന്നത്. എല്ലാ വിഷയങ്ങളിലും സജീമായി ഇടപെടുന്നു.
സാധാരണക്കാരുമായി സംവദിക്കാനാണ് പ്രിയങ്ക കൂടുതല്‍ സമയവും ചെലവഴിക്കുന്നത്.
യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നവരെ വീട്ടില്‍ പോയി സന്ദര്‍ശിക്കുക, സര്‍ക്കാരിന്റെ നയങ്ങളെ ഇഴകീറി വിമര്‍ശിക്കുക തുടങ്ങി എല്ലാ രീതിയിലും പാര്‍ട്ടിയെ ചലനാത്മകമാക്കാനുള്ള പരിപാടിയിലാണ് പ്രിയങ്ക ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പ്രിയങ്കയ്ക്ക് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസില്‍ ചലനങ്ങളൊന്നുമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനം ഉയരുന്പോഴും അത്രത്തോളം പാര്‍ട്ടി തകര്‍ച്ചയെ നേരിട്ട ഒരു സംസ്ഥാനത്തെ കരപിടിച്ചുയര്ത്തുക എളുപ്പമല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു.
അതിനുള്ള കഠിന പരിശ്രമമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. അതു കുറച്ചൊക്കെ ഫലം കണ്ടു തുടങ്ങി എന്നതിനു തെളിവാണ് കഴിഞ്ഞ ഒക്ടോബറില്‍ 11 മണ്ഡലങ്ങളിലേയ്ക്കു നടന്ന ഉപതെരഞ്ഞെടുപ്പ്.
കോണ്‍ഗ്രസിന് സീറ്റൊന്നും നേടാനായില്ലെങ്കിലും 11. 49 ശതമാനം വോട്ട് വിഹിതം നേടി ശ്രദ്ധേയമായി മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സാധിച്ചു. ചില മണ്ഡലങ്ങളില്‍ 28 ശതമാനം വരെ വോട്ട് നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.
അതേസമയം പ്രിയങ്ക ഗാന്ധി നടത്തുന്ന പ്രവര്‍ത്തനങ്ങളെ എല്ലാ രീതിയിലും എതിര്‍ക്കുന്നത് ബിജെപി മാത്രമല്ല.
മായാവതിയുടെ ബിഎസ്പിയും അഖിലേഷ് യാദവിന്റെ എസ്പിയുമെല്ലാം പ്രിയങ്കയെ യുപിയില്‍ പച്ചതൊടീക്കാതിരിക്കാനുള്ള ശ്രമത്തിലാണ്.
പ്രിയങ്കയുടെ രാഷ്ട്രീയ വളര്‍ച്ച ഇവര്കക്കെല്ലാം ഭീഷണിയായതുകൊണ്ടു തന്നെ എല്ലാ അര്‍ഥത്തിലും ഇവര്‍ പ്രതിരോധം തീര്‍ക്കുന്നു. ഇതിനെ അതിജീവിച്ച് ശ്രദ്ധാപൂര്‍വം മുന്നേറാനുള്ള ശ്രമത്തിലാണ് പാര്‍ട്ടിയുടെ ജനറല്സെക്രട്ടറിയിപ്പോള്.
പ്രതികൂല സാഹചര്യത്തിലും ഒന്‍പതു ശതമാനം വോട്ടുവിഹിതം പാര്‍ക്ക് ഇപ്പോള്‍ യുപിയിലുണ്ട്. അത് വര്‍ധിപ്പിച്ച ബിജെപിക്കും എസ്പിക്കും ബിഎസ്പിക്കും വെല്ലുവിളിയുയര്‍ത്തുകയെന്ന ദീര്‍ഘകാല ലക്ഷ്യമാണ് പ്രിയങ്കയുടെ മുന്നിലുള്ളത്.
പൗരത്വഭേദഗതി ബില്ലിലൂടെ യുപിയിലെ മുസ്ലിംകള്ക്കിടയുണ്ടാക്കിയിരിക്കുന്ന വികാരം തങ്ങള്‍ക്കനുകൂലമാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അതിനായുള്ള തീവ്രശ്രമത്തിലുമാണ് പാര്‍ട്ടി.
മുസ്ലീം വോട്ടുകളില്‍ ഭൂരിപക്ഷവും സമാജ്വാദി പാര്‍ട്ടിക്ക് ആയിരിക്കെ അതു കൊണ്ഗ്രസിലേക്ക് തിരികെ കൊണ്ടുവരേണ്ട ചുമതലയും പ്രിയങ്കയ്ക്കു തന്നെ.
പെട്ടെന്നൊരു മാജിക് പ്രിയങ്കയിലൂടെ കോണ്‍ഗ്രസിനു സാധിക്കില്ലെങ്കിലും രണ്ടു വര്‍ഷം കഴിഞ്ഞു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് പ്രിയങ്കയുടെ ലക്ഷ്യം.
ഭരണത്തിലെത്താന്‍ സാധിക്കില്ലെങ്കിലും മഹാരാഷ്ട്രയിലെ പോലെ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായക ശക്തിയായി മാറിയാല്‍ തന്നെ കോണ്‍ഗ്രസിനെ സംബന്ധിച്ച് അതൊരു വലിയ നേട്ടമായിരിക്കും.

No comments