Breaking News

കെപിസിസി ഭാരവാഹി പട്ടികയില്‍ ആശയകുഴപ്പം; സാധ്യത ജംബോ പട്ടികക്ക്

കെപിസിസി ഭാരവാഹി പട്ടികയില്‍ ആശയകുഴപ്പം തുടരുന്നു. അവസാന വട്ട ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഒരാഴ്ച്ചയായി നടക്കുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നടപടി.
പട്ടികയില്‍ മുസ്ലീം പ്രതിനിധിയായി സിപി മുഹമ്മദ് അടക്കം 6 വര്‍ക്കിങ് പ്രസിഡന്റുമാര്‍ ഉണ്ടാകും. വര്‍ക്കിങ് പ്രസിഡന്റ്, ഉപാധ്യക്ഷന്‍, ജനറല്‍ സെക്രട്ടറി എന്നീ പദവികളില്‍ 45ഉം സെക്രട്ടറിമാരായി 30 പേരെയും നിയമിക്കാനാണ് നീക്കം. ഭാരവാഹി പട്ടിക നാളെ പുറത്തിറങ്ങിയേക്കും. നൂറിലധികം അംഗങ്ങള്‍ ഉള്‍പെടുന്ന ജംബോ പട്ടികയ്ക്കാണ് സാധ്യത.
അതേസമയം, ജംബോ പട്ടികയില്‍ നിന്ന് എണ്ണം കുറക്കാന്‍ ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

No comments