മംഗളൂരു അക്രമം: 1800 മലയാളികള്‍ക്ക് പൊലീസ് നോട്ടീസ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധെത്ത തുടര്‍ന്നുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് മംഗളൂരു സ്റ്റേഷനില്‍ ഹാജരാകാന്‍ 1800 മലയാളികള്‍ക്ക് പൊലീസ് നോട്ടീസ് അയച്ചു. കാസര്‍കോട്, ഉപ്പള, മഞ്ചേശ്വരം മേഖലയിലെ സ്ത്രീ-പുരുഷ ഭേദമന്യേയുള്ള 1800 പേര്‍ക്കാണ് മംഗളൂരു സിറ്റി ക്രൈം റെക്കോഡ്സ് ബ്യൂറോ അസി. കമാണ്ടന്റ് ഓഫിസില്‍നിന്ന് നോട്ടീസ് അയച്ചത്. മഞ്ചേശ്വരത്ത് മാത്രം 400 പേര്‍ക്ക് നോട്ടീസ് ലഭിച്ചു.
വെടിവെപ്പും രണ്ടുപേരുടെ മരണവും നടന്ന 2019 ഡിസംബര്‍ 19ന് മംഗളൂരു നോര്‍ത്ത് പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ അഞ്ച് മൊബൈല്‍ ടവറുകളുടെ പരിധിയില്‍ ഉണ്ടായിരുന്ന ഫോണ്‍ നമ്ബറുകളുടെ വിലാസത്തിലാണ് നോട്ടീസ് അയച്ചത്.

No comments