Breaking News

ഗവര്‍ണര്‍ക്ക് രാജാവിനേക്കാള്‍ രാജഭക്തി: ഉമ്മന്‍ചാണ്ടി

രാജാവിനേക്കാള്‍ രാജഭക്തിയുള്ള ഗവര്‍ണറാണ് കേരളത്തിലുള്ളതെന്ന് ഉമ്മന്‍ചാണ്ടി. നിയമസഭയുടെ പ്രമേയമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. നിയമസഭ ഐക്യകണ്ഠേന പാസാക്കിയ പ്രമേയമാണ്. അത് സ്വീകരിക്കുകയോ വേണ്ടയോ എന്നുള്ളത് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണെന്നും ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുമിച്ച്‌ പോരാടണം. ജനങ്ങളെ തമ്മിലടിപ്പിച്ച്‌ ശ്രദ്ധ തിരിച്ച്‌ ഭരണ പരാജയം മറച്ചുവെക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുമിച്ചുള്ള പ്രക്ഷോഭമാണ് രാജ്യം ആവശ്യപ്പെടുന്നതെന്ന് പറയുകയുണ്ടായി.

No comments