ജെ.എന്‍.യുവിലെ സംഭവം; ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വി.മുരളീധരന്‍
ജെ.എന്‍.യുവിലെ ആക്രമണത്തെ അപലപിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ജെ.എന്‍.യുവില്‍ സംഭവിച്ചത് ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുരളീധരന്‍ പറഞ്ഞു.
ഇടതു സംഘടനകളും കോണ്‍ഗ്രസും തീവ്രവാദ സംഘടനകളും ജെ.എന്‍.യുവിലെ സാധാരണ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ തുടര്‍ച്ചയാണ് ജെ.എന്‍.യുവില്‍ നടന്ന ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാസിസത്തിന്റെ തീവ്രത വിളിച്ചറിയിക്കുന്നതാണ് ജെ.എന്‍.യുവിലെ അക്രമമെന്നും മോദിയുടേയും അമിത് ഷായുടേയും മൗനമാണ് ഇതിന് വളംവെച്ചു കൊടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരിന്നു.

No comments