Breaking News

കേരളത്തിലെ ഈ പോക്ക് ശരിയല്ല.., അമിത് ഷായെ ചിലതൊക്കെ അറിയിച്ചിട്ടുണ്ടെന്ന് ഏക എംഎൽഎ ഒ.രാജഗോപാല്‍

കേരളത്തിലെ ബി ജെ പി ഇങ്ങനെ മുന്നോട്ടുപോയാല്‍ ശരിയാകില്ലെന്നും അമിത് ഷായെ താന്‍ ചിലത് അറിയിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍. ദേശീയ അധ്യക്ഷനെ പ്രഖ്യാപിച്ചിട്ടും ബിജെപിയ്ക്ക് സംസ്ഥാന അധ്യക്ഷന്‍ ഇല്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കാനും സമയോചിതമായി ഇടപെടാനും നേതൃത്വമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമിത് ഷായെയും പുതിയ ദേശീയ അധ്യക്ഷന്‍ ജെ. പി നഡ്ഡയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും രാജഗോപാല്‍ വ്യക്തമാക്കി.
പൗരത്വ ഭേദഗതിക്ക് എതിരായ പ്രമേയത്തെ നിയമസഭയില്‍ പിന്തുണച്ചിട്ടില്ലെന്നും താന്‍ എതിര്‍ത്തു പ്രസംഗിച്ചത് നിയമസഭകളുടെ രേഖകളിലുണ്ടെന്നും രാജഗോപാല്‍ വ്യക്തമാക്കി.

തെറി വിളിച്ച്‌ എതിര്‍ക്കുക എന്നത് തന്റെ രീതിയല്ലെന്നും തനിക്ക് തന്റേതായ രീതികളുണ്ടെന്നും അതനുസരിച്ചാണ് താന്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments